കുവൈറ്റ്.കോവിഡ് നീരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ അനുകൂലിച്ചുകൊണ്ട് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ സംസ്കാരത്തിനെതിരെ വനിതാവേദി കുവൈറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പ്രതിപക്ഷ നേതാവിന്റെ ഉന്നത പദവിയിലിരുന്നു കൊണ്ട് തികച്ചും നിരുത്തരവാദപരവും സ്ത്രീ വിരുദ്ധവുമായ പരാമർശമാണ് രമേശ് ചെന്നിത്തല നടത്തിയിരിക്കുന്നത്. ഈ പ്രസ്താവന പിൻവലിച്ചുകൊണ്ട് സ്ത്രീ സമൂഹത്തോട് മാപ്പു പറയണം എന്ന് വനിതാ വേദി കുവൈത്ത് പ്രസിഡന്റ് രമാ അജിത്കുമാറും ജനറൽ സെക്രട്ടറി ഷെറിൻ ഷാജുവും പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു.