Projects

തിരുവനന്തപുരം SAT ആശുപത്രിയിൽ വനിതാ വേദി കുവൈത്ത് പണികഴിപ്പിച്ച കുട്ടികൾക്കായുള്ള ഒബ്സെർവേഷൻ വാർഡ്‌ 2010 ഓഗസ്റ്റ് മാസത്തിൽ അന്നത്തെ ആരോഗ്യ മന്ത്രിയും വനിതാവേദി ട്രസ്റ്റ് ചെയ്യർപേഴ്സനുമായിരുന്ന PK.ശ്രീമതി ടീച്ചർ പൊതുജനങ്ങൾക്കായി സമർപ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി ആയിരുന്ന മധു ഇളമാട്, ആശുപത്രി അധികൃതർ, വനിതാവേദി പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു

വനിതാ വേദി കുവൈത്ത് കോട്ടയം മെഡിക്കൽ കോളേജിനോടാനുബന്ധിച്ചു പ്രവർത്തിക്കുന്ന ഇൻസ്റ്റിട്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് (ICH ) നു വേണ്ടി നിർമ്മിച്ച ഓപി ബ്ലോക്കിന്റെ ഉത്ഘാടനവും സമർപ്പണവും വനിതാവേദി ട്രസ്റ്റ് ചെയർ പേഴ്സൺ പി കെ ശ്രീമതി ടീച്ചർ നിർവഹിച്ചു.2015 മെയ് 04 നു നടന്ന ചടങ്ങിൽ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും വനിതാ വേദി പ്രവർത്തകരും സംബന്ധിച്ചു.

വനിതാവേദി കുവൈറ്റിൻ്റെ നേതൃത്വത്തിൽ ആദിവാസി ഊരുകളിലേക്കായി നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 16.11.2017 നു ശ്രീ. എം.ബി.രാജേഷ് എം.പി നിർവ്വഹിച്ചു. പാലക്കാട്‌ ജില്ലയിലെ ഇലച്ചിവഴി പുതൂര്‍ പഞ്ചായത്തിലെ ഇലച്ചിവഴി ഊരിലെ 249 ഓളം ആദിവാസി കുടംബങ്ങള്‍ക്ക് ഈ പദ്ധതി വഴി കുടിവെള്ള സൗകര്യം ലഭ്യമായി.വനിതാവേദി ഭാരവാഹികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

വനിതാ വേദി കുവൈത്ത്, ഗ്ലോബൽ ഇന്ററിനാഷണൽ കമ്പനിയുടെ സഹകരണത്തോടെ നിർമിച്ചു നൽകിയ ഭവനപദ്ധതിയുടെ താക്കോൽ ദാനം 03.11.2020 നു മുൻ രാജ്യസഭാ എം പി യും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ശ്രീ.പി രാജീവ് നിർവ്വഹിച്ചു. എറണാകുളം ജില്ലയിലെ മുളവുകാട് ആണ് പദ്ധതി നടപ്പിലാക്കിയത്.