വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി അബ്ബാസിയ യൂണിറ്റ് സമ്മേളനം 12/10/24 വെള്ളിയാഴ്ച വൈകീട്ട് 4.മണിക്ക് മണിക്ക് ഡോ മൗമിത നഗറിൽ സംഘടിപ്പിച്ചു ഷംല ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന

സമ്മേളനത്തിൽ യൂണിറ്റ് അംഗം ദിവ്യ ശ്രീകുമാർ സ്വാഗതം അർപ്പിച്ചു.. സമ്മേളനം വനിതാവേദി സെക്രട്ടറി ആശാലത ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഴ്‌സി ശശി അവതരിപ്പിച്ച അനുശോചന കുറിപ്പിന് ശേഷം യൂണിറ്റ് കൺവീനർ ബിന്ദുജ യൂണിറ്റിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അതിനുശേഷം റിപ്പോർട്ടിന്മേൽ ചർച്ചയും ചർച്ചക്കുള്ള മറുപടി യൂണിറ്റ് കൺവീനറും കേന്ദ്ര കമ്മിറ്റി മറുപടി ആക്ടിങ് പ്രസിഡന്റ്‌ ഷിനി റോബെർട്ടും നൽകി. റിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു.വനിത വേദി ഉപദേശക സമിതി അംഗം സജി തോമസ് മാത്യു മറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങൾ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.രജിസ്‌ട്രേഷൻ കമ്മിറ്റിക്കു വേണ്ടി ഷേർലി ഷൈജേഷ്, സുലേഖ സഗീർ , പ്രമേയ കമ്മിറ്റിയിൽ പ്രിയ രാജേഷ്, ബിനു , മിനിറ്റ്സ് കമ്മിറ്റിയിൽ വന്ദന മുരളീധരൻ എന്നിവർ പ്രവർത്തിച്ചു. വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണന, തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്നീ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിക്കുകയും സമ്മേളനം അത് അംഗീകരിക്കുകയും ചെയ്തു പുതിയ ഭാരവാഹി നിർദ്ദേശം ട്രഷറർ അഞ്ജന സജി നിർവഹിച്ചു. പുതിയ പ്രവർത്തന വർഷത്തെ കൺവീനറായി വന്ദന മുരളീധരൻ , ജോയിന്റ് കൺവീനർമാരായി ഷേർലി ഷൈജേഷ്, സുലേഖ സഗീർ എന്നിവരെയും തിരഞ്ഞെടുത്തു. ഭാരവാഹി നിർദ്ദേശം സമ്മേളനം അംഗീകരിച്ചു. പുതിയതായി തിരഞ്ഞെടുത്ത കൺവീനർ വന്ദന നന്ദി രേഖപ്പെടുത്തിയതോടു കൂടി സമ്മേളനം അവസാനിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *