വനിതാവേദി കുവൈറ്റ് , 4 ഏപ്രിൽ 2025 , വെള്ളിയാഴ്ച 3pm മുതൽ കല ഓഡിറ്റോറിയം, അബ്ബാസിയയിൽ വച്ച് ലോകവനിതാദിനം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. “പ്രതിധ്വനിയല്ല, ശബ്ദമാകുക” എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനവും,’ അംഗങ്ങൾക്കായുള്ള പ്രസംഗ മത്സരം, സംഘഗാന മത്സരം, അംഗങ്ങളുടെ സാഹിത്യ അഭിരുചി പ്രോത്സാഹിപ്പിക്കാൻ പ്രസിദ്ധീകരിക്കുന്ന ജ്വാല മാഗസിൻ്റെ പ്രകാശനം, ഉപഹാര സമർപ്പണം, രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായുള്ള ലോഗോ പ്രകാശനവും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
ഏവർക്കും പരിപാടിയിലേയ്ക്ക് സ്വാഗതം