വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ഫർവാനിയ യൂണിറ്റ് സമ്മേളനം 11/10/24 വെള്ളിയാഴ്ച രാവിലെ 10. 00 മണിക്ക് സൈനബ ബദറുദ്ധീൻ നഗറിൽ സംഘടിപ്പിച്ചുസുശീല ഏർനെസ്റ്റിന്റെ അധ്യക്ഷതയിൽ നടന്ന
സമ്മേളനത്തിൽ യൂണിറ്റ് അംഗം ഷൈല ജോമോൻ സ്വാഗതം അർപ്പിച്ചു.. സമ്മേളനം വനിതാവേദി ആക്ടിങ് പ്രസിഡന്റ് ഷിനി റോബർട്ട് ഉദ്ഘാടനം ചെയ്തു. ഷിജി ഡേവിസ് അവതരിപ്പിച്ച അനുശോചന കുറിപ്പിന് ശേഷം യൂണിറ്റ് കൺവീനർ ജെമിനി സുനിൽകുമാർ യൂണിറ്റിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അതിനുശേഷം റിപ്പോർട്ടിന്മേൽ ചർച്ചയും ചർച്ചക്കുള്ള മറുപടി യൂണിറ്റ് കൺവീനറും കേന്ദ്ര കമ്മിറ്റി മറുപടി സെക്രട്ടറിയും നൽകി. റിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു.കേന്ദ്രകമ്മിറ്റി അംഗങ്ങളായ രമ അജിത്കുമാർ ദിപിമോൾ സുനിൽ കുമാർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.രജിസ്‌ട്രേഷൻ കമ്മിറ്റിക്കു വേണ്ടി ബേബി രാമൻ കുട്ടി , പ്രമേയ കമ്മിറ്റിയിൽ ശ്രീ വല്ലി , മിനിറ്റ്സ് കമ്മിറ്റിയിൽ ഷൈല ജോമോൻ എന്നിവർ പ്രവർത്തിച്ചു. ഭരണഘടനയെ തള്ളിപ്പറഞ്ഞ തമിഴ്നാട് ഗവർണർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്ന പ്രസ്താവന ശ്രീവല്ലി പ്രമേയത്തിലൂടെ ആവശ്യപെടുകയും സമ്മേളനം അത് അംഗീകരിക്കുകയും ചെയ്തു പുതിയ ഭാരവാഹി നിർദ്ദേശം സെക്രട്ടറി ആശ ബാലകൃഷ്ണൻ നിർവഹിച്ചു.
പുതിയ പ്രവർത്തന വർഷത്തെ കൺവീനറായി ജെമിനി സുനിൽകുമാർ , ജോയിന്റ് കൺവീനർമാരായി ഷിജി ഡേവിസ്, മിനിമോൾ ബാലചന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു. ഭാരവാഹി നിർദ്ദേശം സമ്മേളനം അംഗീകരിച്ചു. പുതിയതായി തിരഞ്ഞെടുത്ത
കൺവീനർ ജെമിനി സുനിൽ കുമാർ നന്ദി രേഖപ്പെടുത്തിയതോടു കൂടി സമ്മേളനം അവസാനിച്ചു.