കുവൈറ്റിലെ പ്രധാന വനിതാസംഘടനയായ വനിതാവേദി കുവൈറ്റ്‌കേരളപിറവി ദിനാഘോഷം നവകേരളം പ്രതീക്ഷയും സാധ്യതകളും എന്നവിഷയത്തിൽ ചർച്ചാ സമ്മേളനവും സംഘടിപ്പിച്ചു.

വനിതാവേദി കുവൈറ്റ്‌ ആക്ടിങ് പ്രസിഡന്റ്‌ ഷിനി റോബർട്ട്‌ അധ്യക്ഷത വഹിച്ച പരിപാടി മലയാളംമിഷൻ കുവൈറ്റ്‌ ചാപ്റ്റർ സെക്രട്ടറി ജെ സജി ഉത്ഘാടനം ചെയ്തു.കേരളപിറവി സന്ദേശം കേന്ദ്രകമ്മിറ്റി അംഗം രമ അജിത് അവതരിപ്പിച്ചു.കലാകുവൈറ്റ് പ്രസിഡന്റ്‌ ശ്രീ അനൂപ് മങ്ങാട്ടു പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തുടർന്നുനടന്ന ചർച്ചസമ്മേളത്തിൽ ഫാഹീൽ യൂണിറ്റ് കൺവീനർ പ്രശാന്തി ബിജോയ്‌ വിഷയസ്പദമായി പ്രബന്ധം അവതരിപ്പിക്കുകയും അബുഹലിഫ യൂണിറ്റ് കൺവീനർ ഷേർലി ശശിരാജൻ മോഡറേറ്റർ ആയി പ്രവർത്തിക്കുകയും ചെയ്തു.എട്ടു യൂണിറ്റുകളെയും പ്രതിനിധികൾ ചർച്ചയുടെ ഭാഗമായി പങ്കെടുത്തു.കേരളപിറവി ദിനാഘോഷത്തിന്റെ ഭാഗമായി ഫാഹീൽ യൂണിറ്റ് അംഗങ്ങൾ കേരളഗാനം അവതരിപ്പിച്ചു. സെക്രട്ടറി ആശബാലകൃഷ്ണൻ സ്വാഗതം അർപ്പിച്ച ആഘോഷപരിപാടിക്ക് ട്രെഷറർ അജ്ഞന സജി നന്ദി അർപ്പിച്ചു.,

By admin

Leave a Reply

Your email address will not be published. Required fields are marked *