വനിതാവേദി കുവൈറ്റ് പ്രസിഡന്റ് അമീന അജ്നാസിന് യാത്ര അയപ്പ് നൽകി.
വനിതാവേദി കുവൈത്ത് പ്രസിഡന്റ് അമീന അജ്നാസിന് മംഗഫ് കല സെന്ററിൽ വച്ചു വനിതാവേദി കുവൈറ്റ് കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടു യൂണിറ്റുകളും ചേർന്ന് വിപുലമായ യാത്രയയ പ്പു നൽകി. വൈസ്പ്രസിഡന്റ് ഷിനി റോബർട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ആശബാലകൃഷ്ണൻ സ്വാഗതവും ട്രെഷറർ അഞ്ചന സജി നന്ദിയും അർപ്പിച്ചു കേന്ദ്രകമ്മിറ്റി അംഗം അനിജ ജിജു അമീന അജ്നാസിനെ കുറിച്ച് വളരെ ഹൃദ്യമായ കുറിപ്പ് തയാറാക്കി അവതരിപ്പിച്ചു. കലാകുവൈറ്റ് സെക്രട്ടറി സജി തോമസ് മാത്യു, പ്രസിഡന്റ് അനൂപ് മങ്ങാട്ട്, ട്രെഷറർ അനിൽകുമാർ,ലോകകേരള സഭ അംഗവും ഉപദേശകസമിതി അംഗവുമായ ആർ നാഗനാഥൻ,ടിവി ഹിക്മത്,പി പി എഫ് സെക്രട്ടറി ഷാജി മഠത്തിൽ, വനിതാവേദി കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീത ജിതിൻ,കേന്ദ്രകമ്മിറ്റി അംഗങ്ങളായ സുമതിബാബു,സുനിത സോമരാജ്,ഷെറിൻ ഷാജു,ശുഭ ഷൈൻ കവിത അനൂപ്, രമ അജിത്, രാജലക്ഷ്മി ഷൈമേഷ്, ജിജി രമേശ്,ബിന്ദു ദിലീപ്, സ്വപ്ന ജോർജ്, ജെമിനി സുനിൽ, ഓഡിറ്റർ ദേവി സുഭാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രസിഡന്റിന് കേന്ദ്രകമ്മിറ്റിയുടെ സ്നേഹോപഹാരം സെക്രട്ടറി ആശ ബാലകൃഷ്ണനും ട്രെഷറർ അഞ്ചന സജിയും ചേർന്ന് നൽകി.പരിപാടിയുടെ ഭാഗമായി അംഗങ്ങളുടെ ഗാനമാലികയും നൃത്താവിഷ്കാരവും ഉണ്ടായിരുന്നു.