നവകേരളത്തിലെ വനിതാ മുന്നേറ്റം എന്ന വിഷയത്തിൽ വനിതാവേദി കുവൈറ്റ് സെമിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ പ്രമുഖ ചലച്ചിത്ര സാംസ്കാരിക പ്രവർത്തക ഗായത്രി വർഷ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് അവർ സദസ്സുമായി സംവദിക്കുകയു ചെയ്തു. ഫഹാഹീൽ കല സെന്ററിൽ നടന്ന പരിപാടിയിൽ വനിതാവേദി കുവൈറ്റ് പ്രസിഡണ്ട് അമീന അജ്നാസ് അധ്യക്ഷയായി. ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ച പരിപാടിയിൽ കല കുവൈറ്റ് പ്രസിഡണ്ട് അനൂപ് മങ്ങാട്ട്, ഫഹാഹീൽ മേഖല സെക്രട്ടറി തോമസ് സെൽവൻ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി പ്രസീത ജിതിൻ വേദിയിൽ സന്നിഹിതയായിരുന്നു. വനിതാവേദിയുടെ ഉപഹാരം ഭാരവാഹികൾ ഗായത്രിക്ക് സമ്മാനിച്ചു. ചടങ്ങിന് വൈസ് പ്രസിഡണ്ട് ഷിനി റോബർട്ട് നന്ദി പ്രകാശിപ്പിച്ചു. കവിത അനൂപ് അവതാരക ആയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *